Monday, November 17, 2008

The Picture and God

പണ്ടൊരിക്കല്‍ ഒരു അധ്യാപികയും കുട്ടിയുമുണ്ടായിരുന്നു. ഒരു ദിവസം ക്ലാസ്സില്‍ പടം വരപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ കുട്ടിയോട് അദ്ധ്യാപിക ചോദിച്ചു, എന്താണ് വരയ്ക്കുന്നത് എന്ന്. കുട്ടി വളരെ നിഷ്കലന്കതയോടെ പറയുകയാണ്‌ "ഞാന്‍ ദൈവത്തെ വരയ്ക്കുന്നു" എന്ന്! വളരെ അമ്പരപ്പോടെ അദ്ധ്യാപിക ചോദിച്ചു "ദൈവത്തെ കുട്ടി കണ്ടിട്ടുണ്ടോ? ദൈവത്തെ കണ്ടവരായി ആരും തന്നെ ഇല്ലല്ലോ, പിന്നെ എങ്ങെനെ ദൈവത്തിന്റെ ചിത്രം വരയ്ക്കും?" വളരെ ബുദ്ധിമതിയായ കുട്ടി മറുപടി ആയി പറഞ്ഞു "ദെ ഇപ്പോള്‍ കാണാം ദൈവത്തെ, ഞാന്‍ ഈ ചിത്രമൊന്നു പൂര്തിയാക്കിക്കോട്ടേ". 


ഈമൈലുകളിലൂടെ സഞ്ചരിക്കുന്ന ഒരു തമാശ കഥ മാത്രമാണ് മുകളില്‍ പറഞ്ഞത്. പക്ഷേന്കില്‍ അല്പം ചിന്തിക്കുമ്പോള്‍ അതിനും ചെറിയ അര്‍ഥവും, നമ്മുടെ ഒക്കെയും ജീവിതവുമായി ഭേധിക്കാവതല്ലാത ബന്ധവുമൊക്കെ ഉണ്ടെന്നു മനസിലാവും. മുകളിലത്തെ കഥയില്‍ ഒന്നാമതായി കാണുന്നത് അധ്യാപികയുടെ ചോദ്യമാനു്. "ദൈവത്തെ കുട്ടി കണ്ടിട്ടുണ്ടോ?" കാണാത്ത ദൈവത്തെ എങ്ങെനെ വരയ്ക്കും എന്നാണ് ചോദ്യത്തിന്റെ അര്‍ഥം. മുന്‍പിലുള്ള സഹോദരനെ കാണാന്‍ സാധിക്കത്തവന്‍ ദൈവത്തെ എങ്ങെനെ കാണും എന്ന് ക്രിസ്തു ചോദിച്ചിരുന്നു. ക്രിസ്തുവിന്റെ ചോദ്യം നൂറ്റാണ്ടുകള്‍ക്കു മുന്നേ സംഭവിച്ച സൃഷ്ടി കര്‍മത്തില്‍ ചെന്നവസാനിക്കുന്നു, അല്ലെങ്കില്‍ അതൊരു തുടക്കമായി തീരുന്നു. ആദിയില്‍ ദൈവം ആദമിനെയും ഹവ്വയെയും സൃഷ്ടിച്ചത് സ്വന്തം സ്വരൂപത്തിലാണ് എന്ന് വിശുദ്ധ വേദപുസ്തകം ഉദ്ഖോഷിക്കുന്നു.ദൈവത്തിന്റെ സ്വന്തം സ്വരൂപത്തില്‍ സൃഷ്ടിക്കപെട്ട മനുഷ്യന്റെ സന്തതി പരമ്പരകളാണ് ഇന്നും ഭൂമിയില്‍ നിലനില്‍ക്കുന്നത്. ഈ മനുഷ്യര്‍ തന്നെ ആണ് ദൈവത്തിന്റെ പേരിലും തമ്മില്‍ തമ്മില്‍ ഉള്ള അന്യായങ്ങല്‍ക്കായും തമ്മില്‍ തല്ലുകയും കൊല്ലുകയും വെറുക്കുകയും ചെയ്യുന്നതും. ദൈവത്തിന്റെ സ്വരൂപങ്ങള്‍ തമ്മില്‍ ഉള്ള ബന്ധം മനസിലാക്കാതെ അവയിലെ സാതാന്യ ഭലങ്ങലെയും ജെടതിന്റെ ഭലങ്ങലെയും മാത്രം കയ്യിലെറ്റി മുന്നോട്ടു നീങ്ങുന്ന ഒരു സമൂഹത്തിന്റെ ഭാഗഭാക്കുകലാണ് നമ്മളൊക്കെയും. സ്വന്തം സഹോദരനിലും അയല്‍ക്കരനിലും ദൈവത്തെ കാണുവാന്‍ സാധിക്കുമോ, നമ്മള്‍ക്ക്? അടുത്ത് നില്‍ക്കുന്നവനില്‍ ദൈവത്തിന്റെ സ്വരൂപം കണ്ടു കൊണ്ടു ദൈവത്തിനു ഉചിതമായ രീതിയില്‍ പെരുമാറുവാന്‍ തക്കവണ്ണം സാധിക്കുന്നുണ്ടോ നമ്മള്‍ക്കൊക്കെയും? അതിനെക്കലുപരിയായി ഈ സ്വരൂപത്തിന്റെ നാശത്തിന്റെ വിത്തുകളെ ഒക്കെ കണ്ടെത്തി അവയെ വളമിട്ടു വളര്‍ത്തി നാശം കൊയ്യനായീട്ടന്നൊ നാം താല്പര്യപെടുന്നത്? അന്യനില്‍ ദൈവത്തെ കാണുവാനും അവനോടു ദൈവതോടുള്ളത് പോലെ ഉള്ള സ്നേഹം പ്രവര്‍ത്തിക്കുവാനും തക്കവണ്ണം സാധിക്കുന്നില്ലെന്കില്‍ ദൈവത്തിന്റെ പേര് പറഞ്ഞു പ്രവര്‍ത്തിച്ചിട്ടു കാര്യമില്ല. കാണാത്ത ദൈവം ലോകത്തില്‍ വെളിപെടുന്നത് കാണുവാന്‍ തക്കവണ്ണം ഉള്ക്കനുകളെ പ്രകാശിപ്പിക്കുവാന്‍ വിശുദ്ധ ആത്മാവിനോട് യാചിക്കെണ്ടിയിരിക്കുന്നു.  


രണ്ടാമതായി മുകളില്‍ പറഞ്ഞ കഥയില്‍ നിന്നു ഓര്‍ത്തിരിക്കാന്‍ ഒരു വാചകം കൂടി ഉണ്ട്. അധ്യപികയോടുള്ള മറുപടിയായി കുട്ടി പറഞ്ഞു, ഞാന്‍ ചിത്രം പൂര്‍ത്തിയാക്കുമ്പോള്‍ നിങ്ങള്‍ ദൈവത്തെ കാണുമെന്നു. ചിത്രത്തെ മനുഷന്റെ ജീവിതമായി കണക്കാക്കിയാല്‍ ഈ ജീവിത യാത്ര ദൈവത്തിന്റെ സ്വരൂപത്തില്‍ സൃഷ്ടിക്കപെട്ട മനുഷ്യന്‍ ദൈവത്തോട് അടുക്കുവാനുള്ള മാര്‍ഗമായി മനസിലാക്കുവാന്‍ സാധിക്കും. പിതാക്കന്മാര്‍ 'theosis' എണ്ണ പദം കൊണ്ടു ഉദ്ദേശിക്കുന്നതും ദൈവത്തോട് അടുക്കുന്ന ഈ പ്രക്രിയയെ തന്നെ ആണ്. ജീവിതത്തിന്റെ ആരംഭം മുതല്‍ തന്നെ ദൈവതിന്കലെക്കുള്ള യാത്രയയിരിക്കണം ഒരു ക്രിസ്തു വിശ്വാസിയുടെ കര്‍ത്തവ്യം. സത്യസഭ വിശുദ്ധ മാമോധിസയിലൂടെ ഒരു വ്യെക്തിയെ ദൈവരാജ്യത്തിനു സജ്ജീക്രിതമാക്കുമ്പോള്‍ ആ പാതയിലൂടെ, വളരെ ഭംഗിയുള്ള ഒരു ചിത്രം വരയ്ക്കുന്ന ഒരു കലാകാരന്റെ സൂക്ഷ്മതയില്ലോടെ സന്ച്ചരിക്കുവാനും, സൃഷ്ടിക്കുകയും പരിപാലിക്കുകയും ദിനം തോറും കത്ത്തുകൊല്ലുകയും ചെയ്യുന്ന ദൈവത്തിന്റെ സ്വരൂപത്തിനൂട് സാദ്രിശ്യമാകുവാന്‍ തക്കവണ്ണവും ഉള്ള കടമ ഓരോ വിശ്വസിക്കും ഉണ്ടയിരികണം. അപ്പോളാണ് വിശുദ്ധ പൗലോസ്‌ ശ്ലീഹായുടെ വചനങ്ങള്‍ പോലെ "ഞാന്‍ നല്ല പൊരുതി, ഓട്ടം തികച്ചു, വിശ്വാസം കാത്തു, ഇനി നീതിയുടെ കിരീടം എനിക്കായി സൂക്ഷിച്ചിരിക്കുന്നു" ഉച്ചത്തില്‍ ദൈവനാമ മഹത്വത്തിനായി ഉള്ഖോഷിക്കുവാന്‍ തക്കവണ്ണം നമുക്കും സാധിക്കുന്നത്. അത് തന്നെയാണ് ഓരോ ദൈവസ്വരൂപതിന്റെയും ലെക്ഷ്യവും. ഈ ലെക്ഷ്യത്തെ മുന്‍നിര്‍ത്തി ദൈവ സ്വഭാവം ഉലവാകുവാന്‍ പ്രാര്‍ത്ഥനയില്‍ ജാഗരിച്ചു മുന്നോട്ടു പോകുമ്പോള്‍ അടുത്തുള്ള അവിസ്വസിക്ക് പോലും സത്യ ദൈവത്തെ സ്തുതിക്കുവാനും സ്തോത്രം ചെയ്യുവാനും തോന്നിപോകും. അപ്പോളാണ് ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ തന്നെ എന്ന് പറഞ്ഞു ക്രിസ്തുവിന്റെ വചനങ്ങള്‍ നിറവാകുന്നതും.  


അന്യോന്യം നോക്കുമ്പോള്‍ ദൈവത്തിന്റെ ചിത്രങ്ങള്‍ ഓരോരുത്തരുടെയും മുഖങ്ങളില്‍ ദൈവത്തിന്റെ പ്രതിരൂഒപം കാണുവാന്‍ സാധികുകയും, നമ്മിലുള്ള ദൈവത്തിന്റെ പ്രതിരൂപത്തിന്റെ പൂര്‍ണതയ്ക്കായി സ്വയം പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഈ ഭൂമി ദൈവരഗ്യമായി തീരും.

0 comments: